
തിരുവനന്തപുരം: ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറി. . ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. അതേസമയം ഫേണ്‍ സംഭഷാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കും. അതേസമയം, ശശീന്ദ്രനു പകരം പുതിയ മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. എന്‍സിപിയുടെ അവശേഷിക്കുന്ന എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് താല്‍പര്യക്കുറവുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുഘട്ടത്തില്‍ തന്നെ മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി ആരെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. കുട്ടനാട് മത്സരിച്ച തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ചതായിരുന്നു കാരണം. എന്നാല്‍, മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ നറുക്കുവീണത് എ.കെ.ശശീന്ദ്രനായിരുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമായിരുന്നു ഇതെന്ന് വ്യക്തം. എന്നാല്‍, അവിചാരിതമായി അദ്ദേഹം പടിയിറങ്ങുമ്പോള്‍ പകരം ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.