
ചെന്നൈ:അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തു. ശശികലയ്‌ക്കെതിരെ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഈ നീക്കം. അണ്ണാ ഡിഎംകെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പനീര്‍സെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ശശികലപക്ഷം അറിയിച്ചു.സര്‍്ക്കാര്‍ രൂപീകരികാന്‍ എടപ്പാടി പളനിസ്വാമി അവകാശവാദം ഉന്നയിക്കും. അവകാശവാദവുമായി പളനിസ്വാമി ഇന്നുതന്നെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണും. തനിക്ക് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു പളനിസ്വാമി ഗവര്‍ണറെ അറിയിക്കും. നിലവില്‍ മന്ത്രിയാണ് പളനിസ്വാമി.ശശികല ക്യംപിലെ കരുത്തനും ശശികലയുടെ വിശ്വസ്തനുമായിരുന്നു പളനിസ്വാമി.അതുകൊണ്ടാണ് പളനിസ്വാമിയെ തന്നെ നേതാവായി തെരഞ്ഞെടുത്തത്.