രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്? സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് അമിതാഭ് ബച്ചന്‍

ചെന്നൈ: തമിഴ് നടന്‍ രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് സൂചന. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ചേര്‍ന്നാണ് രജനി പാര്‍ട്ടി രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് അമിതാഭ് ബച്ചന്‍ രജനീകാന്തിനെ ഉപദേശിച്ചു. നേരത്തെ 1980ല്‍ അലഹബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബച്ചന്‍ വിജയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.