സിങ്കം 3 ഇന്റര്‍നെറ്റില്‍; ലൈവ് സ്ട്രീമിങ് നടത്തി തമിഴ്‌റോക്കേഴ്‌സ്

ചെന്നൈ: റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ സൂര്യ നായകനായ ചിത്രം ‘സിങ്കം 3’ ഇന്റര്‍നെറ്റിലെത്തി. തമിഴ് റോക്കേഴ്‌സ് ആണ് ചിത്രം ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തത്. പരസ്യമായി വെല്ലുവിളിച്ചാണ് ഇന്നലെ തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ലൈവ് സ്ട്രീമിങ് തമിഴ്‌റോക്കേഴ്‌സ് നടത്തിയത്. സിങ്കം3 ലൈവ് സ്ട്രീമിങ് നടത്തുമെന്ന് നിര്‍മ്മാതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രം ഉടന്‍ എത്തുമെന്ന് പറഞ്ഞിരുന്നു.തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിക്ക് അന്നു തന്നെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മറുപടി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്‌നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും രാജ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.