സാമന്ത-നാഗ്‌ചൈതന്യ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

ഒടുവില്‍ സാമന്തയുടെയും നാഗ്‌ചൈതന്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന് മുന്‍പ് പല തവണ ഇരുവരുടെയും വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഇരുവരും വിവാഹ വാഗ്ദാനം നല്‍കി.

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതവും മനോഹരവുമായ ചടങ്ങില്‍ നിശ്ചയം ഒതുക്കിയത്. വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു.

https://www.youtube.com/watch?v=_IYA_t9tEgI

© 2025 Live Kerala News. All Rights Reserved.