
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും.സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം നോട്ട് നിരോധനം മൂലം കേരളത്തിലുണ്ടായ മരണങ്ങള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കാനാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.