മോഹന്‍ലാലിനെ തോമസ് ഐസക്ക് വിമര്‍ശിച്ചത് ആരും മറക്കരുത്; എം.ടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളെ ന്യായീകരിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നോട്ട് നിരോധനത്തിനെതിരെ സംസാരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളെ ന്യായീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.എം.ടി വാസുദേവന്‍ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ല. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍, ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് എം.ടി സംസാരിച്ചതിനു പിന്നാലെ എം.ടിയെ അധിക്ഷേപിച്ച് ബി.ജെ.പി രംഗത്തു വന്നത്.

© 2025 Live Kerala News. All Rights Reserved.