കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ജാഥ ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ജാഥ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോട്ടെ ഉപ്പളയില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ‘പുതിയ കേരളം സംശുദ്ധ രാഷ്ട്രീയം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ. നടന്‍ സുരേഷ് ഗോപി വിമോചന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്.രാജ തുടങ്ങിയവര്‍ പങ്കെടുക്കും. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

© 2025 Live Kerala News. All Rights Reserved.