സന: ജീവനുവേണ്ടി യാചിച്ച് യെമനില്‍നിന്നു ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ.ടോം ഉഴുന്നാലില്‍.പുതുതായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം സഹായം അഭ്യാര്‍ത്ഥിക്കുന്നത്. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം പറയുന്നു. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കില്‍ സഹായം ലഭിച്ചേനെ. തട്ടിക്കൊണ്ടുപോയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല. കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയും ക്രൈസ്തവ സഭകളും മാര്‍പാപ്പയും തന്റെ മോചനത്തിനായി ഇടപെടണം. തന്റെ ആരോഗ്യം വളരെ മോശമാണെന്നും വൈദ്യസഹായം വേണമെന്നും വീഡിയോയിലൂടെ ടോം ആവശ്യപ്പെടുന്നുണ്ട്. യൂട്യൂബില്‍ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടില്‍നിന്നാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.