
ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍നിന്ന് സ്വയം വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് കത്തുനല്‍കി. 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു. ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും കത്തില്‍ ആരോപണമുണ്ട്. എന്നാല്‍ ഗൗരിയമ്മ കത്ത് തള്ളിക്കളഞ്ഞതായാണ് ലഭിക്കുന്ന വിവരം.ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ബിഗോപന്‍ അറിയിച്ചു. സിപിഎം പിന്തുണയോടെയാണ് ഗൗരിയമ്മയ്‌ക്കെതിരായ ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന. ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് ജെഎസ്എസ് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നണിവിട്ട ജെഎസ്എസ് കഴിഞ്ഞ നിയമസഭാ കാലത്ത് എല്‍ഡിഎഫിനൊപ്പമായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം എകെജി സെന്ററിലെത്തിയ ഗൗരിയമ്മ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും ലഭിച്ചില്ല. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചത്.