
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിഎം ശിവകുമാര്‍, പികെ ജയലക്ഷ്മി, മുന്‍ ധനമന്ത്രി കെഎം മാണി, കെസി ജോസഫ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അധികാരത്തിലിരിക്കെ ബന്ധുക്കളെ പല സ്ഥലങ്ങളിലും നിയമിച്ചു എന്ന് ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില രേഖകളും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഫിബ്രവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണോ എന്ന് കോടതി തീരുമാനിക്കുക.