ആക്ഷന്‍ രംഗങ്ങളില്‍ മാത്രമല്ല ഫൊട്ടോഗ്രഫിയിലും പുലി; ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററെ ഞെട്ടിച്ച് തല

അജിത്തിന്റെ 57ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൊറിയന്‍ പൊനോമരെഫും തല 57ലൂടെ വീണ്ടും ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കിലൂടെ മാസ്റ്റര്‍ തലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല, ഫൊട്ടോഗ്രഫിയിലും പുലിയാണ് തലയെന്നാണ് ജൊറിയന്റെ അനുഭവസാക്ഷ്യം. ചിത്രീകരണത്തിനിടെ ബൈക്കില്‍ താന്‍ നടത്തിയ അഭ്യാസം അജിത്ത് ക്യാമറയില്‍ പകര്‍ത്തിയത് ഒപ്പം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.