മുംബൈയില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി; മൂന്നു പേര്‍ പിടിയില്‍

മുംബൈ: മുംബൈ അന്ധേരിക്കു സമീപം പൊലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ മുഴുവനും. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്.വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം പൊലീസ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് ഡിസിപി അശോക് ദുധേ പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.

© 2025 Live Kerala News. All Rights Reserved.