മരട് ക്വട്ടേഷന്‍ കേസില്‍ ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി;ഒളിവില്‍ പോയിട്ടില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആന്റണി

കൊച്ചി: മരട് ക്വട്ടേഷന്‍ കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍പറമ്പില്‍ പൊലീസിനു മുമ്പാകെ കീഴടങ്ങി. കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയത്. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ ആന്റണി ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. ആന്റണിയോടൊപ്പം കേസില്‍ പ്രതിയായ മരട് നഗരസഭാ കൗണ്‍സിലര്‍ ജിംസണ്‍ പീറ്ററും കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. നേരത്തേ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ ഒളിവിലായിരുന്നില്ലെന്നും പൊതു രംഗത്ത് തന്നെയുണ്ടായിരുന്നെന്നും ആന്റണി പറയുന്നു.കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള നിലപാടാണ് ആന്റണി പ്രകടിപ്പിച്ചത്. ഇരുവരെയും പാര്‍ട്ടിയില്‍നിന്നു നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2012ല്‍ നെട്ടൂര്‍ സ്വദേശിയായ ഷൂക്കൂര്‍ സ്വന്തം ഭൂമിയില്‍ മണ്ണിട്ട് നികത്തുന്നതിനിടെ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമിയില്‍ കൊടി കുത്തുകയായിരുന്നു. തുടര്‍ന്ന് ആന്റണി ആശാംപറമ്പില്‍ നിയോഗിച്ച നാലംഗ ക്വട്ടേഷന്‍ സംഘം ഷൂക്കൂറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചെന്നാണ് കേസ്.

© 2025 Live Kerala News. All Rights Reserved.