ഞാന്‍ ജയലളിതയെ വേദനിപ്പിച്ചു; പാര്‍ട്ടിയുടെ തോല്‍വിക്ക് പ്രധാന കാരണം ഞാനായിരുന്നു; രജനീകാന്ത് മനസ് തുറന്നു

ചെന്നൈ: അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഒരു കോഹിന്നൂര്‍ രത്‌നമായിരുന്നുയെന്ന് വിശേഷിപ്പിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.പുരഷാധിപത്യസമൂഹത്തില്‍ ഒരു സ്ത്രീയെന്ന നിലയില്‍ മുന്നേറാന്‍ അവര്‍ ഏറെ യാതനങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും രജനീകാന്ത് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍ വിളിച്ചുചേര്‍ത്ത അനുസ്മരണ പരിപാടിയിലാണ് രജനിയുടെ പരാമര്‍ശം. 1996 ലെ അസംബ്ലി തിരഞ്ഞെടുപ്പിനിടെ തനിക്ക് ജയലളിതയ്‌ക്കെതിരായി സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും അതുവഴി താന്‍ അവരെ വേദനിപ്പിച്ചെന്നും രജനീകാന്ത് പറഞ്ഞു. ഞാന്‍ അവരെ വേദനിപ്പിച്ചിടുണ്ട്. കാരണം അവരുടെ പാര്‍ട്ടി തോല്‍ക്കാനുള്ള പ്രധാനകാരണം ഞാനായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജയലളിത നയിക്കുന്ന അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാടിനെ രക്ഷിക്കാന്‍ ദൈവത്തിനുപോലും കഴിയുമായിരുന്നില്ലെന്ന തന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചിരുന്നെന്നും രജനീകാന്ത് പറഞ്ഞു.
ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളാണ് ജയലളിതയെ ഈ ഉയരത്തില്‍ എത്തിച്ചത്. രണ്ടാം വയസില്‍ അച്ഛനെ നഷ്ടപ്പെടുകയും 20ാം വയസില്‍ അമ്മയേയും നഷ്ടപ്പേടേണ്ടി വന്നു അവര്‍ക്ക്. കുടുംബം നഷ്ടമായതുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ അവര്‍ എല്ലാം നേടിയെടുത്തു. ലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ജയലളിത. നടികര്‍സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിരുന്നു രജനിയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.