ജയലളിതയുടെ പിന്‍ഗാമി ആര്?അഭ്യൂഹങ്ങൾക്കിടെ നടന്‍ അജിത്ത് ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരാകുമെന്ന അഭ്യൂഹം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് വെട്ടിച്ചുരുക്കിയാണ് അജിത് ചെന്നൈയിലെത്തിയത്.മറീനബീച്ചില്‍ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് ഭാര്യ ശാലിനിക്കൊപ്പമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തില്‍ വിവേക് ഒബ്‌റോയിക്കൊപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ചിത്രീകരിച്ചുവന്നത്. അജിത്തിന്റെ പെട്ടെന്നുള്ള വരവ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.അജിതിനെ പിന്‍ഗാമിയാക്കാന്‍ ജയലളിത നേരത്തെ തീരുമാനിച്ചിരുന്നതായി അണ്ണാ ഡി.എം.കെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വസ്തര്‍ക്ക് ജയലളിത എഴുതി നല്‍കിയ വില്‍പ്പത്രത്തില്‍ അജിതിനെ പിന്‍ഗാമിയാക്കണമെന്ന് പറയുന്നതായും സൂചനയുണ്ടായിരുന്നു. ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത് തന്നെ അജിതിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചിരുന്നതായി ഒരു കന്നഡ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ 22 ന് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്ത് തല എന്ന് അറിയപ്പെടുന്ന അജിത്തായിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെ പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.