തമിഴ് സാഹിത്യകാരനും സിനിമാതാരവുമായ ചോ രാമസ്വാമി അന്തരിച്ചു;അന്ത്യം അപ്പോളോ ആശുപത്രിയില്‍; ജയലളിതയുമായി ചോ രാമസ്വാമിക്ക് അടുത്തബന്ധം

ചെന്നൈ: തമിഴ് മാസിക തുഗ്ലക്ക് വാരികയുടെ സ്ഥാപകനും സാഹിത്യകാരനും സിനിമാതാരവുമാണ് ചോ രാമസ്വാമി (82)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.ജയലളിതയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് ചോ രാമസ്വാമി. ചെന്നൈ അപ്പോളോയില്‍ ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനിടെയാണ് ചോയും യാത്രയാവുന്നത്.മുന്‍ രാജ്യസഭാ എം.പി കൂടിയായ ചോ രാമസ്വാമി സിനിമാ നടന്‍, നാടക നടന്‍, സംവിധായകന്‍, രചയിതാവ്, സംഘാടകന്‍, പത്രാധിപര്‍, പ്രസംഗകന്‍, ഒരുവലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ നിമോപദേഷ്ടാവ്…ഇങ്ങനെ ഒട്ടേറെ നിലകളില്‍ അറിയപ്പെട്ട വ്യക്തിയാണ് . 1999-2005 കാലയളവിലാണ് ചോ രാമസ്വാമി രാജ്യസഭാംഗമാവുന്നത്.1934 ഒക്‌ടോബര്‍ 5ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി ജനിച്ചത്. അഭിഭാഷക കുുടുംബത്തില്‍ ജനിച്ച ചോ ടി.ടി.കെ ഗ്രൂപ്പില്‍ ലീഗല്‍ അഡ്വൈസറായിട്ടാണ് പ്രൊഫഷന്‍ ആരംഭിച്ചത്. ഇതിന് ശേഷമാണ് നാടകത്തിലേക്കും സിനിമയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തകനായും ചോ രാമസ്വാമി മാറിയത്.170 സിനിമകളില്‍ ചോ അഭിനയിച്ചു. പിന്നീട്, സിനിമ സ്വയം മതിയാക്കി. 23 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 4000 വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.