നടന്‍ ജയം രവി വിവാഹമോചനത്തിലേക്ക്? കാരണം നടി ഹന്‍സികയുമായുള്ള പ്രണയം?

തമിഴ് നടന്‍ ജയം രവി വിവാഹമോചനത്തിലേക്ക് എന്ന് സിനിമാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ജയം രവിയും ഭാര്യ ആര്‍തിയും അത്ര നല്ല രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ട്. ജയം രവിയും നടി ഹന്‍സികയും പ്രണയത്തിലാണെന്നും ഇതേ ചൊല്ലി രവിയും ഭാര്യയും എന്നും വഴക്കാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛനും നിര്‍മ്മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടിട്ടും നടന്‍ അനുസരിയ്ക്കുന്നില്ലത്രെ. സഹോദരന്‍ മോഹന്‍ രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേള്‍ക്കുന്നത്. പ്രഭു ദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗന്‍ എന്ന ചിത്രത്തിലാണ് അവസാനമായി ഹന്‍സികയും ജയം രവിയും അഭിനയിച്ചത്. ചിത്രം ഡിസംബര്‍ 23 ന് റലീസ് ചെയ്യും.

© 2025 Live Kerala News. All Rights Reserved.