സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു; ആക്രമണം യൂബര്‍ ടാക്‌സിക്കെതിരായ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍;ഒരാള്‍ കസ്റ്റഡിയില്‍

ഏറണാകുളം: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് യൂബര്‍ ടാക്‌സിക്കെതിരായ ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഗോപിനാഥിന് കുത്തേറ്റത്.കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവത്തില്‍  വടകര സ്വദേശി ഉണ്ണിക്കൃഷ്ണനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല, പാലാരിവട്ടം പോലീസ് സ്റ്റേഷനിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സമരം ഉദ്ഘാടനം ചെയ്ത സംസാരിച്ച ശേഷം നടന്നു വരുമ്പോൾ കെആര്‍ ബേക്കറിക്ക് മുന്നില്‍ വെച്ച് കാറിൽ നിന്നിറങ്ങിയ ഒരാൾ പുറകില്‍ നിന്ന് വന്ന് കുത്തിയിട്ട് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗോപിനാഥിന്റെ മുറിവ് ഗുരുതരമല്ലെന്നു പ്രാഥമിക നിഗമനം. സിഐടിയു നേതാവിന് കുത്തേറ്റതിനെ തുടര്‍ന്ന് പാലാരിവട്ടം ജംക്ഷനില്‍ സിപിഐഎം-സിഐടിയു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

 

 

© 2025 Live Kerala News. All Rights Reserved.