ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതിക്കെതിരെ പ്രതിഷേധം;ഡല്‍ഹിയില്‍ വിമുക്തഭടന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമരം നടത്തിയിരുന്ന വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഭിവാനിയിലെ ബംല സ്വദേശിയായ രാം കിഷന്‍ ഗ്രെവാള്‍ ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വിമുക്തഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഗ്രെവാള്‍ ആത്മഹത്യയ്ക്ക് മുന്‍പ് വീട്ടുകാരോട് വിളിച്ചു പറഞ്ഞിരുന്നു. വിഷം കഴിച്ചാണ് സൈനീകന്‍ ആത്മഹത്യ ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ആത്മഹത്യയ്ക്ക് ശേഷമെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായി അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഹരിയാനയിലെ ബുംല ഗ്രാമീണനാണ് ഗ്രെവാള്‍

© 2025 Live Kerala News. All Rights Reserved.