അത് എന്റെ മകളുടെ വിവാഹ ഫോട്ടോ അല്ല; ആ ചിത്രം വ്യാജം; കുടുംബഫോട്ടോ ഷെയര്‍ ചെയ്ത് ഹരിശ്രീ അശോകന്റെ മറുപടി

തന്റെ മകളുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ചിത്രത്തിനെതിരെ നടന്‍ ഹരിശ്രീ അശോകന്‍ രംഗത്ത്.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വാര്‍ത്ത വിശ്വസിക്കരുതെന്ന് പറഞ്ഞ ഹരിശ്രീ അശോകന്‍ തന്റെ കുടുംബഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

harisre-2-1

ഹരിശ്രീ അശോകന്റെ മകളുടേതെന്ന പേരില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ചിത്രം

 

ഹരിശ്രീ അശോകന്റെ കുറിപ്പ് ഇങ്ങനെ;
സമൂഹ മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍

© 2025 Live Kerala News. All Rights Reserved.