മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്‌തേക്കും

 

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചതോടെ ഗവര്‍ണറെ മാറ്റിയേക്കുമെന്ന് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശസന്ദര്‍ശനം കഴിഞ്ഞ് എത്തുന്ന ഞായറാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ആഭ്യന്തര സെകക്രട്ടറി എല്‍.സി ഗോയല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം രാജ്‌നാഥ് സിങ് രാഷ്ട്രപതിയെ കാണുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഗവര്‍ണറുടെ കാര്യവും ചര്‍ച്ച ചെയ്‌തേക്കും.

വ്യാപം അഴിമതിക്കേസിലെ എഫ്.ഐ.ആറില്‍ പേരുവന്നതോടെയാണ് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.