മാധ്യമ പ്രവര്‍ത്തകന്റെ മരണകാരണം നാടന്‍ ചാരായമാകാമെന്ന് എസ്.ഐ.ടി തലവന്‍

 

ഭോപ്പാല്‍: ടിവി ടുഡേ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങിന്റെ മരണത്തിന് വ്യാപം കേസുമായി ബന്ധമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തലവന്‍ ചന്ദ്രേഷ് ഭൂഷണ്‍. നാടന്‍ ചാരായം കഴിച്ചതാകാം മരണകാരണമെന്നും ചന്ദ്രേഷ് ഭൂഷണ്‍ സൂചിപ്പിച്ചു. ഭോപ്പാലില്‍ വച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ദുരൂഹ മരണങ്ങള്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട 125 കേസുകളില്‍ 1400 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമത്തെ കുറ്റപത്രം ഈ മാസം 13 ന് സമര്‍പ്പിക്കുമെന്നും ചന്ദേഷ് ഭൂഷണ്‍ അറിയിച്ചു.

വ്യാപം അഴിമതിയിലുള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദമോറിന്റെ രക്ഷിതാക്കളുമായി അഭിമുഖം നടത്തി ഏതാനും നിമിഷങ്ങള്‍ക്കകമാണ് ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ് മരിച്ചത്. നമ്രതയുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മേഘ്‌നഗറിലുള്ള വീട്ടില്‍ അക്ഷയ് സിങ് എത്തിയത്.

© 2025 Live Kerala News. All Rights Reserved.