വ്യാപം തട്ടിപ്പു കേസുകള്‍ സിബിഐക്ക് വിട്ടു; ദുരൂഹ മരണങ്ങളും അന്വേഷിക്കണം സുപ്രിം കോടതി

 

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം തട്ടിപ്പുക്കേസ് സുപ്രീംകോടതി സിബിഐക്ക് വിട്ടു. ദുരൂഹ മരണങ്ങളും സിബിഐ അന്വേഷിക്കണം. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മധ്യപ്രദേശ് നിയമന കുംഭകോണവും ദുരൂഹമരണങ്ങളും സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹമരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്!രാജ് ചൗഹാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.