ദുല്‍ഖറിന്റെയും പ്രണവിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കും? മാളവികയുടെ മറുപടി ഇങ്ങനെ

കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു കൊണ്ടാണ് സിനിമയില്‍ മാളവിക നായര്‍ അരങ്ങേറ്റം കുറിച്ചത്. മാളവിക ഇപ്പോള്‍ ഡഫേദര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കും എന്നു താരം പറഞ്ഞു. ദുല്‍ഖറിന്റെ പ്രണവിന്റെയും ചിത്രത്തില്‍ ഒരു പോലെ അവസരം ലഭിച്ചാല്‍ ആരുടെ ചിത്രം തിരഞ്ഞെടുക്കും എന്ന ചോദ്യം ഒരു അഭിമുഖത്തിനിടയില്‍ മാളവികയ്ക്ക് നേരിടേണ്ടി വന്നു. മാളവികയുടെ മറുപടി ഇങ്ങനെ. രണ്ടു പേരേയും എനിക്കു വ്യക്തിപരമായി ഒരുപാട് ഇഷ്മാണ്. ചിലപ്പോള്‍ ആ രണ്ടു ചിത്രങ്ങളും ചെയ്യുമായിരിക്കും എന്നായിരുന്നു മാളവികയുടെ മറുപടി. മമ്മൂട്ടിയുടെ മകളായി അഭിനയിച്ചവരൊക്കെ പിന്നീട് മെഗാസ്റ്റാറിന്റെ നായികമാരായും എത്തിട്ടുണ്ട്. അങ്ങനെ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മെഗാസ്റ്റാറിന്റെ നായികയായി അഭിനയിക്കും എന്നു മാളവിക പറഞ്ഞു.നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമാമെ തുടരാന്‍ താല്‍പ്പര്യം ഉള്ളു എന്നും താരം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.