കബഡി ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം; ഇറാനെ തോല്‍പ്പിച്ചത് 38-29ന്;ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീടം

അഹമ്മദാബാദ്: കബഡി ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന് വിജയം.ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. ഫൈനലില്‍ എതിരാളികളായ ഇറാനെ 38-29 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ഇന്ത്യ (13-18) രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചാണ് (38-29) വിജയം പിടിച്ചെടുത്തത്. അജയ് താക്കൂര്‍ എന്ന ഏഴാം നമ്പര്‍ താരത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി. 12 പോയിന്റാണ് അജയ് ടീമിനായി നേടിയത്. അജയ് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താക്കൂറിനൊപ്പം മികച്ച റേയ്ഡുമായി നിധിന്‍ തോമറും കളംനിറഞ്ഞപ്പോള്‍ പോയന്റുകള്‍ ഇന്ത്യന്‍ അകൗണ്ടിലേക്ക് കുതിച്ചെത്തി. കഴിഞ്ഞ മൂന്നു തവണയും ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. സെമിയില്‍ ശക്തരായ തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

© 2025 Live Kerala News. All Rights Reserved.