
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ റോഡ് ഷോക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്.തുറന്ന വാഹനത്തിലൂടെ അണികളെ അഭിസംബോധന ചെയ്ത് കടന്നുപോകുന്നതിനിടെ അനൂപ് മിശ്ര എന്നയാള്‍ ചെരിപ്പ് വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. ചെരുപ്പ് രാഹുലിന്റെ ദേഹത്ത് പതിച്ചില്ലങ്കിലും തൊട്ടടുത്തുകൂടെയാണ് കടന്നുപോയത്. തന്റെ നേരെ ചെരുപ്പ് വരുന്നത് കണ്ട് രാഹുല്‍ മാറിക്കളയുകയും ചെരുപ്പ് വാഹനത്തില്‍ വന്ന് പതിക്കുകയും ചെയ്തു. ഉറി ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിട്ടും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാതെ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു