ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു; ആറു മക്കളെയും തനിക്ക് വിട്ട് നല്‍കണമെന്ന് ആഞ്ചലീന ആവശ്യപ്പെട്ടു; വിവാഹമോചനത്തിലേക്ക് നയിച്ചത് ബ്രാഡ് പിറ്റിന്റെ ലഹരി ഉപയോഗം

ഹോളിവുഡ് താരദമ്പതികളായ ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു.ഹര്‍ജിയില്‍ ആറു മക്കളെയും തനിക്ക് വിട്ട് നല്‍കണമെന്ന് ആഞ്ചലീന ആവശ്യപ്പെട്ടതായും സൂചനയുണ്ട്.വിവാഹമോചനത്തിനായി ആഞ്ചലീന മുന്‍കയ്യെടുത്ത് ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ദത്തെടുത്ത കുട്ടികളെ തനിക്ക് നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ബ്രാഡ് പിറ്റ് പങ്കു വെച്ചു. അതേസമയം കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് വിവാഹമോചനമെന്നാണ് ആഞ്ചലീനയുടെ വാദം. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ സംതൃപ്തയല്ലെന്നും ആഞ്ചലീന പറഞ്ഞു. ലഹരികള്‍ ഉപയോഗിക്കുന്ന ബ്രാഡ് പിറ്റിന് ഇക്കാര്യത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ആഞ്ചലീന തുറന്നു പറയുന്നത്.പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും 2014 ല്‍ വിവാഹിതരായത്.2005 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ദത്തെടുത്ത കുട്ടികളെ സാക്ഷി നിര്‍ത്തിയാണ് ഇരുവരും നിയമപരമായി വിവാഹം ചെയ്തത്.തന്റെ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ബ്രാഡ് പിറ്റ് ജോളിയെ വിവാഹം കഴിച്ചത്.

© 2025 Live Kerala News. All Rights Reserved.