പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായി; 24 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം

ചെന്നൈ : സംവിധായകന്‍ പ്രിയദര്‍ശനും മുന്‍ നായികാ നടി ലിസിയും വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതിയില്‍ വെച്ച് നിയമപരമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതോടെ 24 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം.പരസ്പരം സമ്മതപ്രകാരമാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നത്.

വിവാഹമോചനത്തെക്കുറിച്ച് ലിസി പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 
ഹൃതികും സൂസെന്‍ ഖാനും, ദിലീപ് മഞ്ജു ,അമല വിജയ് തുടങ്ങിയ താരങ്ങള്‍ വിവാഹമോചിതരായപ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിതരായിരുന്നെന്നും എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ലിസി പത്രക്കുറിപ്പില്‍ പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ,ബഹളങ്ങള്‍ നിറഞ്ഞതുമായിരുന്നു തങ്ങളുടെ വിവാഹമോചനം.വിവാഹമോചനം തന്നെ ഇത്രയും മോശം അവസ്ഥയിലാണെങ്കില്‍ ഈ വിവാഹബന്ധം എത്ര മോശപ്പെട്ട അവസ്ഥയിലായിരുന്നെന്ന് മനസിലാക്കാം. വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയുടെ അവസാനമാണിതെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ലിസി പത്രക്കുറിപ്പിലൂടെ പറയുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.