വിവാഹമോചനക്കാര്യത്തില്‍ നടി കനിഹ പ്രതികരിച്ചു; പ്രണയത്തില്‍ ഇപ്പോഴും വിശ്വസമുണ്ട്

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി കനിഹ വിവാഹമോചിതയാവുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. പിന്നീടിത് എല്ലാ ഭാഷാമാധ്യമങ്ങളും ഏറ്റുപിടിച്ചു. എന്നാല്‍ കനിഹ തന്നെ അതിന് മറുപടി നല്‍കി. ‘എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച പ്രണയം എങ്ങനെയാണോ അതേ തീവ്രബന്ധമാണ് എനിക്കും ശ്യാമിനുമിടയില്‍ ഉള്ളത്. ഭര്‍ത്താവിനും അഞ്ച് വയസ്സുള്ള മകനുമൊപ്പം സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. എത്രയും പെട്ടെന്ന് ഈ വ്യാജവാര്‍ത്തകളുടെ പ്രചരണം അവസാനിപ്പിക്കണം. പ്രണയത്തില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഭര്‍ത്താവ് ശ്യാമുമായി ഇപ്പോഴും പ്രണയമുണ്ട്. ” അമലാ പോളിന്റെയും ദിവ്യാ ഉണ്ണിയുടെയും വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നത് അടുത്തിടെയാണ്. ഇതിനു പിന്നാലെയാണ് കനിഹയും വിവാഹമോചനത്തിലേക്കെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്ന് കനിഹതന്നെ പറഞ്ഞതോടെയാണ് പാപ്പരപാസികള്‍ അടങ്ങിയത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ശ്യാം രാധാകൃഷ്ണനുമായി കനിഹ അകന്നുകഴിയുകയാണെന്നും അടുത്തിടെയായി ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ നടി ഫേസ്ബുക്കില്‍ പോസ്്റ്റ് ചെയ്യുന്നത് ഇരുവരും പിരിഞ്ഞതിന്റെ സൂചനയാണെന്നും വരെ ചിലര്‍ കണ്ടെത്തിയായിരുന്നു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.