കനിഹയും വിവാഹമോചനത്തിന്റെ വഴിയില്‍? തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത ശരിയോ?

ചെന്നൈ: സിനിമാലോകത്തിലേക്ക് പുതിയൊരു വിവാഹമോചന വാര്‍ത്തകൂടി. കനിഹയാണ് ഈ വാര്‍ത്തയിലെ താരം. ചില തമിഴ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍ത്താവ് ശ്യം രാധാകൃഷ്ണനുമായി കനിഹ അത്ര ചേര്‍ച്ചയില്ലത്രേ. സംഭവം സോഷ്യല്‍ മീഡിയയിലുടെ വ്യാപകമായി പ്രചരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്നു കനിഹയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പു ഭര്‍ത്താവിനോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യം രാധകൃഷ്ണനുമായി കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത,സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് കനിഹ പ്രിയങ്കരിയായിരുന്നു.

© 2025 Live Kerala News. All Rights Reserved.