പ്രേമവും മലരും തെലുങ്കിലെത്തിയപ്പോള്‍; മലരേ എന്ന ഗാനം റിലീസിന് മുമ്പേ ഹിറ്റായി

ഹൈദരാബാദ്: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം നിര്‍വഹിച്ച പ്രേമം തെലുങ്കിലും റിലീസിനൊരുങ്ങുകയാണ്. പ്രേമം എന്ന പേരില്‍തന്നെയാണ് തെലുങ്കിലും പുറത്തിറങ്ങുന്നത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്ത ചിത്രത്തില്‍ മലരേ എന്ന ഗാനം അതേ വരികളില്‍ മാത്രം മാറ്റം വരുത്തി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നോര്‍വെയിലാണ് നാഗചൈതന്യയും ശ്രുതിഹാസനും ഉള്‍പ്പെട്ട ഈ ഗാനരംഗം ചിത്രീകരിച്ചത്. മലയാളത്തില്‍ തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം എന്ന ഗാനം ആലപിച്ച വിജയ് യേശുദാസ് തന്നെയാണ് തെലുങ്കില്‍ എവരേ എന്ന് ആരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത്. മലയാളം പ്രേമത്തില്‍ മേരി എന്ന കഥാപാത്രമായ അനുപമാ പരമേശ്വരനും സെലിനെ അവതരിപ്പിച്ച മഡോണ സെബാസ്റ്റിയനും തെലുങ്ക് പതിപ്പിലും ഇതേ കഥാപാത്രങ്ങളാണ്.

© 2025 Live Kerala News. All Rights Reserved.