കശ്മീര്‍ കലാപത്തിന്റെ മറവില്‍ പാകിസ്ഥാനില്‍ നിന്ന് വ്യാപക നുഴഞ്ഞുകയറ്റം; രണ്ടാഴ്ച്ചക്കിടെ 60 ഭീകരര്‍ ഇന്ത്യയിലെത്തി; തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ

ശ്രീനഗര്‍: കശ്മീര്‍ കലാപത്തിന്റെ മറവിലാണ് വ്യാപകമായി പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം.
ദക്ഷിണ-മദ്ധ്യ കശ്മീര്‍ വഴി ഇതിനകം വടക്കന്‍ കശ്മീരിലെ കുപ്‌വാരാ,യുറി മേഖലകളിലെ ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരരാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നത്. രണ്ടാഴ്ച്ചക്കിടെ അറുപത് പേര്‍ ഇപ്രകാരം നുഴഞ്ഞുകയറിയായാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ജൂലൈ എട്ടു മുതല്‍ തുടങ്ങിയ കലാപത്തില്‍ പിടിച്ച് കശ്മീര്‍ താഴ്‌വാരത്തിന്റെ ഒരു ഭാഗത്ത് നിന്നും മറ്റൊരുഭാഗത്തേക്ക് സായുധരായ ഭീകരര്‍ യാത്ര ചെയ്തതായിട്ടാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കശ്മീരില്‍ സുരക്ഷാ ജീവനക്കാരുടെ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ ബരാമുള്ളയില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ടു സൈനികരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബ് ഏറ്റെടുത്തിരുന്നു. ഭീകരന്‍ സെയ്ഫുള്ള ഖാലിദാണ് ആക്രമണം നടത്തിയത്. അതിര്‍ത്തിയിലെ വെടിവെയ്പ്പിനെ തുടര്‍ന്ന് മിക്കവര്‍ക്കും പിന്തിരിയേണ്ടി വന്നു. അഞ്ചു പേര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നിരുന്നാലും അനേകം യുവാക്കള്‍ക്ക് ഹിസ്ബുള്‍ കാട്ടിലും മറ്റുമുള്ള രഹസ്യകേന്ദ്രത്തിലും പരിശീലനം നല്‍കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.