ഓണച്ചിത്രങ്ങള്‍ റെഡി; ഇത്തവണ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍; മത്സരിക്കാന്‍ ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍ എന്നിവരും; മമ്മൂട്ടിയുടെ ഓണച്ചിത്രം ഇല്ല

കൊച്ചി: ഇത്തവണത്തെ ഓണത്തിന് വേണ്ടി മലയാള സിനിമ ഒരുങ്ങി കഴിഞ്ഞു. മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഓണത്തിനെത്തുന്നത്. വിസ്മയത്തിന് പിന്നാലെ ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം ജനതാ ഗാരേജ് സെപ്തംബര്‍ രണ്ടിന് തിയറ്ററുകളിലെത്തും. പ്രിയദര്‍ശന്‍-ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘ഒപ്പ’മാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജിന്റെ ഊഴവും ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ലും കുഞ്ചാക്കോബോബന്‍ നായകനാകുന്ന കൊച്ചൗവ പൗലോ അയ്യപ്പകൊയ്‌ലോയും സുരാജ് നായകനാകുന്ന ഒരു മുത്തശിഗദ എന്നിവയാണ് മറ്റ് ഓണം റിലീസുകള്‍. എന്നാല്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങള്‍ ഓണത്തിന് ഇല്ല.

© 2025 Live Kerala News. All Rights Reserved.