സെല്‍ഫി വില്ലനായി; നാലു സ്‌കൂള്‍ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി; കടലിലേക്കിറങ്ങിയതും വലിയ തിരയടിക്കുകയായിരുന്നു

മുബൈ: സെല്‍ഫി ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ ചില്ലറയല്ല. സെല്‍ഫിയെടുക്കുന്നതിനിടെ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ കടലെടുത്തിരിക്കുന്നു. ജോഡി കടല്‍ത്തീരത്ത് അവധി ആഘോഷിക്കാന്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഘത്തിലെ മുംബൈ സ്വദേശികളായ സുനില്‍, രോഹന്‍, സച്ചിന്‍, ചേതന്‍ എന്നിവരെയാണ് തിരയില്‍ കാണാതായത്.
മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ കടല്‍ത്തീരത്തെത്തിയത്. ഉച്ചയ്ക്ക് തിര ശക്തമാഴണെന്ന മുന്നറിയിപ്പ് മറ്റ് സഞ്ചാരികള്‍ ഇവര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ ഇതു ശ്രദ്ധിക്കാതെ കടലില്‍ ഇറങ്ങിയ കുട്ടികള്‍ കൂടുതല്‍ ദൂരത്തേയ്ക്ക് പോയി സെല്‍ഫി എടുക്കുന്നതിനിടെ നാലു പേര്‍ തിരയില്‍പ്പെടുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡും പോലീസും ഉടനെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടും കണ്ടെത്താനായിട്ടില്ല. വീട്ടില്‍ അറിയിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ കടല്‍ കാണാന്‍ എത്തിയത്. റെയില്‍പാതയിലോ ഓടുന്ന വണ്ടിയില്‍ നിന്ന് അപകടകരമാംവിധമോ സെല്‍ഫിയെടുത്താല്‍ അഞ്ച് വര്‍ഷം വരെ തടവ് നല്‍കുന്ന രീതിയില്‍ നിയമം പരിഷ്‌കരിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.