കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ചെന്നൈ മെട്രോയില്‍ യാത്രക്കാരന്റെ കരണത്തടിച്ചു

ചെന്നൈ: പുതുതായി ആരംഭിച്ച ചെന്നൈ മെട്രോയിലെ യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും ഡിഎംകെ ട്രഷററുമായ എം.കെ സ്റ്റാലിന്‍ യാത്രക്കാരന്റെ കരണത്തടിക്കുന്ന വീഡിയോ പുറത്ത്. അനുയായികള്‍ക്കൊപ്പം സഞ്ചരിക്കുന്ന സ്റ്റാലിന്‍ യാത്രക്കാരന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. കോയമ്പെടില്‍നിന്ന് ആലന്തൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു സ്റ്റാലിന്‍.
സ്റ്റാലിന്റെ പെരുമാറ്റം ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ജയലളിത വിമര്‍ശിച്ചു. പൊതുസ്ഥലത്ത് എല്ലാവരും തുല്യരാണ്. ആരും വലിയവരല്ല എന്നും ജയലളിത പറഞ്ഞു.
എന്നാല്‍, സ്റ്റാലിന്‍ അടിച്ചതല്ലെന്നും സ്ത്രീകള്‍ക്ക് വേണ്ടി വഴി മാറാത്ത ഒരാളെ അറിയാതെ സ്പര്‍ശിച്ചു പോയതാണെന്നും സ്റ്റാലിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അടി കൊണ്ടയാളും ഡി.എം.കെ പ്രവര്‍ത്തകനാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

© 2025 Live Kerala News. All Rights Reserved.