ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് എതിരെ യുഎപിഎ നിയമപ്രകാരം കേസെടുക്കാന്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായമാണ് തേടിയിരിക്കുന്നത്. സാക്കിറിന്റെ പ്രസംഗങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, തീവ്രവാദത്തെ ന്യായീകരിക്കുന്നതുമാണെന്ന് നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ടു ഭീകരര്‍ക്ക് സാക്കിറിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്നാണ് ആരോപണം. ഇതിനു പുറമെ കേരളത്തില്‍ നിന്ന് ഐഎസിലേക്കു ചേരാന്‍ പോയെന്ന് സംശയിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്ന എബിന്‍ ജേക്കബിനെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത് സാകിര്‍ നായിക്കിന്റെ സംഘടനയാണെന്ന് എബിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. സാക്കിര്‍ നായിക്കിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കാണിച്ച് മുസ്ലിംലീഗ് രംഗത്ത് വന്നിരുന്നു. എന്നാല്‍ സാക്കിറിന്റെ നിലപാടകളോട് യോജിപ്പില്ലെന്ന് യൂത്ത് ലീഗ് തുറന്നടി്ച്ചതോടെ മുസ്ലീംലീഗ് പരുങ്ങലിലായിരുന്നു.