കൊല്ലം : പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എംഎസ്‌സി എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കാനിരുന്ന ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. കഞ്ഞിപ്പുരയില്‍ നിന്നും അപരിചിതനായ ഒരാള്‍ ഇറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയത്.അധ്യാപകര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഫലം വന്നതിനു ശേഷമേ എന്ത് വിഷമാണ് കലര്‍ത്തിയതെന്ന് വ്യക്തമാകൂ.നാനൂറോളം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. വിഷം കലര്‍ത്തി ആളെ പിന്നീട് പൊലീസ് പിടികൂടി. സമീപത്തെ വാറ്റുചാരായ നിര്‍മ്മാതാവ് സി.എ സത്യന്‍ ആണ് പിടിയിലായത്.