തന്റെ പരിശീലകനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനില്ല; മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണെന്നും രഞ്ജിത് മഹേശ്വരി

തിരുവനന്തപുരം: ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തന്റെ പരിശീലകന്‍ നിഷാദ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനില്ലെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ല. മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണ്.  കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകള്‍ക്ക് പരിശീലകനില്ലാതെ പോയപ്പോള്‍ തന്റെ പ്രകടനം മോശമായിരുന്നു. മറ്റു പരിശീലകരെ കൊണ്ടുപോകുന്നുണ്ട്. അക്കൂട്ടത്തില്‍ എന്റെ പരിശീലകനെ കൂടി വിടണം. തന്നോടെന്തോ വിദ്വേഷമുള്ളതു പോലെയാണ് അധികൃതരുടെ പെരുമാറ്റം. ഒളിംപിക്‌സ് യോഗ്യത നേടിയത് സ്വന്തം പരിശ്രമത്തിലൂടെയാണ്. സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിച്ചെന്നോ നശിപ്പിച്ചെന്നോ ആര്‍ക്കും പറയാനുള്ള അവകാശമില്ലെന്നും രഞ്ജിത് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.