കൊച്ചി: തന്നെ ഗവ. പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയുടെ ഇടപെടല്‍മൂലമാണെന്ന് സംശയിക്കുന്നതായി സുശീല ഭട്ട്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. ഭൂമാഫിയയ്‌ക്കെതിരെ ശക്തിയുക്തം പ്രവര്‍ത്തിച്ചുവരികയായിരുന്നു താന്‍. കയ്യില്‍ നിന്ന് പണമെടുത്ത് അലമാറ വാങ്ങിയുള്‍പ്പെടെയാണ് ഭൂമികേസുകള്‍ സംബന്ധിച്ച ഫയലുകളെല്ലാം സൂക്ഷിച്ചിരുന്നത്. അത്രത്തോളം ശ്രദ്ധയോടെയായിരുന്നു കാര്യങ്ങള്‍ ചെയ്തിരുന്നത്. ഭൂമി കേസുകള്‍ ജയിക്കുന്ന ഘട്ടത്തിലുള്ള മാറ്റം ദു:ഖകരമായിപ്പോയെന്നും സുശീല ഭട്ട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേസുകള്‍ പരാജയപ്പെട്ടേക്കുമെന്നോയെന്ന ആശങ്കയുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുന്താനം വ്യക്തമാക്കി. സുശീല ഭട്ടിന്റെ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നെന്ന അഭിപ്രായമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കം സംശയത്തിനിടയാക്കിയിട്ടുണ്ട്.