ഹൈദരാബാദ്: രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റു ചെയ്തു. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യാസിര്‍ നിയമത്തുല്ല, ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ ധനസഹായം കണ്ടെത്തി നല്‍കുന്ന അദാവുല്ല റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
ഐഎസിലേക്ക് യുവാക്കള്‍ ധാരാളമായി ആകൃഷ്ടരാകുന്ന വിവരം പുറത്തുവരുന്നതിനിടെയാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. കേരളത്തില്‍നിന്ന് 11 പേരടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. യുവാക്കളില്‍ ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.