ഞാന്‍ ആഗ്രഹിച്ച ഫൈനല്‍ ഇതായിരുന്നില്ല; പോര്‍ച്ചുഗലിലുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും യൂറോ കപ്പ് കിരീടം സമര്‍പ്പിക്കുന്നുവെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

പാരിസ്: പോര്‍ച്ചുഗലിലെ എല്ലാ ജനങ്ങള്‍ക്കും സ്വന്തം രാജ്യവും വീടും നഷ്ടപ്പെട്ട കുടിയേറ്റക്കാര്‍ക്കും യൂറോ കപ്പ് കിരീടം സമര്‍പ്പിക്കുന്നുവെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഫൈനലില്‍ പരുക്കേറ്റ് പുറത്തിരുന്നപ്പോള്‍ കളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നെന്നും. പക്ഷേ വേദന കാരണം മടങ്ങിവരാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു.

‘ഞാന്‍ ആഗ്രഹിച്ച ഫൈനല്‍ ഇതായിരുന്നില്ല. എന്നാലും ഞാന്‍ വളരെ സന്തോഷവാനാണ്. ഈ കിരീടം പോര്‍ച്ചുഗലിലുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു, ഒപ്പം ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ആരാധകര്‍ക്കും. ഞാന്‍ വളരെ സന്തോഷവാനാണ്. പോര്‍ച്ചുഗലിന്റെ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു’ ക്രിസ്റ്റിയാനൊ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.