കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മുഖ്യ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ എം കെ ദാമോദരന്‍ ലോട്ടറി മാഫിയ തലവന് വേണ്ടി ഹൈക്കോടതിയില്‍. ഇതരസംസ്ഥാന ലോട്ടറി വില്‍പനക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയാണ് ദാമോധരന്‍ വീണ്ടും ഹാജരായത്. കേസ് മാറ്റിവെക്കാന്‍ അപേക്ഷ ദാമോദരന്‍ അപേക്ഷ നല്‍കി.തുടര്‍ന്ന് അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് മാര്‍ട്ടിനു വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാര്‍ട്ടിന്‍ ലോട്ടറി വില്‍പ്പനക്കാരനായി കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശങ്ങളെയെല്ലാം അവഗണിച്ചാണ് എം കെ ദാമോധരന്‍ വീണ്ടും ലോട്ടറി രാജാവിന് വേണ്ടി ഹാജരായത്.