റോജര്‍ ഫെഡറര്‍ വിംബിള്‍ഡണില്‍ നിന്ന് പുറത്ത്; മിലോസ് റോനിക് ഫൈനലില്‍

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണില്‍ നിന്ന് പുറത്ത്. സെമിയില്‍ കാനഡയുടെ മിലോസ് റോനിക്കിനോടു പരാജയപ്പെട്ടതോടെയാണു സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫൈനലില്‍ നിന്ന് പുറത്തായത്. ആന്‍ഡി മുറേതോമസ് ബെര്‍ഡിച്ച് മത്സരത്തിലെ വിജയിയെയാണു ഫൈനലില്‍ റോനിക് നേരിടുന്നത്. തുടര്‍ച്ചയായി രണ്ടാം മത്സരവും അഞ്ചാം റൗണ്ടിലേക്കു നീട്ടി ഫെഡറര്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും റോനിക്കിന്റെ തകര്‍പ്പന്‍ സെര്‍വുകള്‍ക്കു മുന്നില്‍ ഫെഡറര്‍ക്കു കാലിടറി. രണ്ടു സെറ്റുകള്‍ക്കു ലീഡ് നേടിയ ശേഷമാണു ഫെഡറര്‍ തോല്‍വിക്ക് വഴങ്ങിയത്. സ്‌കോര്‍: 63, 67, 46, 75, 63.

മൂന്നു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് 63ന് തോറ്റ ഫെഡറര്‍ രണ്ടാം സെറ്റ് 67നു സ്വന്തമാക്കി. മൂന്നാം സെറ്റില്‍ കാര്യമായ പോരാട്ടം കൂടാതെ റോനിക് 64ന് കീഴടങ്ങിയതോടെ, ഫെഡറര്‍ ജയത്തിലേക്കാണെന്ന തോന്നലുയര്‍ന്നു. എന്നാല്‍, 75ന് നാലാം സെറ്റ് സ്വന്തമാക്കിയ റോനിക് 63 എന്ന സ്‌കോറില്‍ കാര്യമായ എതിര്‍പ്പിന് ഫെഡറര്‍ക്ക് അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.

© 2025 Live Kerala News. All Rights Reserved.