സീതാറാം യച്ചൂരി പറഞ്ഞത് ആദ്യം മനസ്സിലാക്കട്ടെയെന്ന് വിഎസ്; കുറിപ്പ് വിവാദം കത്തുന്നു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തനിക്ക് കിട്ടേണ്ട പദവികള്‍ സംബന്ധിച്ചുള്ള കുറിപ്പ് ലഭിച്ച സംഭവത്തില്‍ സീതാറാം യച്ചൂരി പറഞ്ഞത് ആദ്യം മനസ്സിലാക്കട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് വിഎസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞ ചടങ്ങിനിടെ വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്കു കുറിപ്പ് നല്‍കുന്ന ചിത്രം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആദ്യം ഇത് യച്ചൂരി വിഎസിനു നല്‍കിയതാണെന്നായിരുന്നു എല്ലാവരും ധരിച്ചത്. എന്നാല്‍ വിഎസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന വിശദീകരണവുമായി യച്ചൂരി തന്നെ രംഗത്തെത്തി. വിഎസിന്റെ മകന്‍ അരുണ്‍ കുമാറാണ് കുറിപ്പ് തയാറാക്കിയത്. പഴ്‌സണല്‍ സ്റ്റാഫംഗമാണ് വിഎസിന് കുറിപ്പ് എത്തിച്ചത്. ഇത് വിഎസിന്റെ അറിവോടെയാണെന്നും അല്ലെന്നുമാണ് വാദങ്ങള്‍ നടക്കുന്നതിനിടെയാണ് വിഎസിന്റെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.