തിരുവനന്തപുരം: കാബിനറ്റ് പദവിയായിട്ട് വേണ്ടെന്നും പാര്‍ട്ടി പദവിയില്ലാതെ അത് സ്വീകാര്യമല്ലെന്നും വിഎസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി സൂചന. കാബിനറ്റ് പദവി മാത്രം സ്വീകരിച്ചാല്‍ താന്‍ സ്ഥാനമോഹിയെന്നു വിമര്‍ശിക്കപ്പെടുമെന്നാണ് വിഎസ് കരുതുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭരണ പരിഷ്‌കാര കമ്മിഷന്‍ രൂപീകരിക്കാമെന്നും അതിന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ വിഎസിനെ നിയമിക്കാമെന്നും പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു. പദവി സ്വീകരിക്കാമെന്ന് യച്ചൂരിയോട് വിഎസ് സമ്മതം മൂളിയതുമാണ്. ഇതിനിടെയാണിപ്പോള്‍ മലക്കംമറിച്ചില്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ 2013ല്‍ നിയോഗിക്കപ്പെട്ടതും ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലാത്തതുമായ പിബി കമ്മിഷനില്‍ വിഎസിനെതിരെ സംസ്ഥാന സമിതിയുടെ പരാതിയുണ്ട്. മറ്റുനേതാക്കള്‍ക്കെതിരെ വിഎസിന്റെ പരാതിയുമുണ്ട്.