ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാസേനയുടെ കണ്ണു വെട്ടിച്ച് ലജ്പത്‌നഗറില്‍ എത്തിയ രണ്ട് ഭീകരര്‍ ആക്രമണത്തിന് ആറ് ബോംബുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ അഫ്ഗാനിസ്താന്‍ സ്വദേശികളായ ഇവര്‍ പിന്നീട് കാബൂള്‍ പൊലീസിന്റെ പിടിയിലായതിനെ തുടര്‍ന്നാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം പുറത്തായത്. താജ്മഹാള്‍ ഇസ്‌കോണ്‍ ക്ഷേത്രം, സെലക്ട് സിറ്റിവാക്ക് മാള്‍ തുടങ്ങി നാലിടങ്ങളിലാണ് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതിന്റെ തൊട്ടുതലേന്ന് പദ്ധതി ഉപേക്ഷിച്ചു.