ദൽഹിയിലെ വായു മലിനീകരണം : ക്ലാസുകള്‍ ഓണ്‍ലൈനാക്കി യൂണിവേഴ്സിറ്റികൾ

ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ജാമിയ മിലിയ ഇസ്‌ലാമിയ, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റികള്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആശങ്കപ്പെടേണ്ട നിലയിലെത്തിയതിനാല്‍ എല്ലാ ക്ലാസുകളും നവംബര്‍ 23 വരെ ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചു എന്ന് കാണിച്ച് ജാമിയ അധികൃതര്‍ വിജ്ഞാപനം പുറത്തിറക്കി.

എന്നാല്‍ നവംബര്‍ 25മുതല്‍ സാധാരണ പോലെ ക്ലാസുകള്‍ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. പഠനം ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. നവംബര്‍ 22 വരെ പഠനം ഓണ്‍ലൈന്‍ വഴിയാക്കാനാണ് ജെ എന്‍യു അധികൃതരുടെ തീരുമാനം.

© 2025 Live Kerala News. All Rights Reserved.