വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം നിലച്ചു; കമന്റേറ്റര്‍ ടോണി കോസിയര്‍ ഇനി ഓര്‍മ്മ

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നറിയപ്പെട്ട ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. കഴുത്തിലും കാലിലും അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍, റേഡിയോ കമന്ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നാണ് അറിയപ്പെട്ടിരുന്നത്.

1940 ല്‍ ബാര്‍ബദോസിലെ ബ്രിഡ്ജ് ടൗണില്‍ ജനിച്ച ടോണി 1966 ലാണ് കമന്റേറ്ററായി അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയയുടെ വിന്‍ഡീസ് പര്യടനത്തിലായിരുന്നു ഇത്. 50 വര്‍ഷത്തെ ‘കമന്ററി’ ജീവിതത്തില്‍ 266 ടെസ്റ്റുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെ മാനിച്ച് 2011 ല്‍ മേരിബോണ്‍ ക്രിക്കറ്റ് ക്ലബ് അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചു. നിരവധി പുസ്തകങ്ങള്‍ ടോണി രചിച്ചു.

© 2025 Live Kerala News. All Rights Reserved.