Exclusive news: രാജഗോപാലിനെ തോല്‍പ്പിക്കാന്‍ ആരാധനലയങ്ങള്‍ കേന്ദ്രീകരിച്ച് യുഡിഎഫ് നീക്കം. ബിജെപിയെ തോല്‍പ്പിക്കണമെന്ന് എല്‍ഡിഎഫ്. ബിജെപിക്കെതിരെ ഇടത്-വലത് മുന്നണികള്‍ ഒന്നിക്കുന്നു.

അരുവിക്കര: ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ തോല്‍പ്പിക്കാന്‍ അണിയറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നീക്കം ശക്തം. ഇരു മുന്നണികളുടേയും നേതാക്കള്‍ തിരുവന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. തിരുവനന്തപുരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും-സിപിഎമ്മിന്റെ കൊല്ലം ജില്ലക്കാരനായ നേതാവും തമ്മിലാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. വിവിധ സര്‍വ്വെ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായതോടെയാണ് ഇരു മുന്നണികളുടേയും നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

നിശബ്ദ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിലും ബിജെപിയ്ക്ക് എതിരായ പ്രചരണമാണ് ഇരു മുന്നണികളും നടത്തുന്നത്. ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന യുഡിഎഫ് നീക്കത്തില്‍ ബിജെപിയെ മുഖ്യ ശത്രുവായി കാണാനാണ് ആവശ്യപ്പെടുന്നത്. ലീഗ് നേതാക്കളുടേയും സാമുദായിക നേതാക്കളുടേയും അകമ്പടിയോടെയാണ് യുഡിഎഫിന്റെ രാത്രികാല പ്രചരണം. കുറ്റിച്ചല്‍, പൂവച്ചല്‍, തൊളിക്കോട് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്നത്.

© 2025 Live Kerala News. All Rights Reserved.